പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കിഫ്ബി വഴിയുള്ള അധിക കടമെടുപ്പിനെ ധനവകുപ്പ് എതിർത്തിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ നൽകിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......
പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ......
കോട്ടയം: പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്ലി ആൻ തോമസ് (25), പാമ്പാടി മീനടം കടവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപ (24) എന്നിവരാണ് മരിച്ചത്. ......
വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ.......
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായും ഇവ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടതായും ബാങ്ക് സ്ഥിരീകരിച്ചു. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മൂന്ന് ലക്ഷത്തിലധികം വിദേശ പൗരന്മാരുടെ വീസകൾ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. 2026 ഒക്ടോബർ 20 വരെയുള്ള കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസകളാണ് റദ്ദാക്കിയത്. ......
ദോഹ:ഫിഫ അണ്ടർ-17 ലോകകപ്പ് മത്സരങ്ങൾക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായി. www.roadtoqatar.qa എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിസ (Visa) കാർഡ് ഉടമകൾക്കായുള്ള എക്സ്ക്ലൂസീവ് പ്രീസെയിൽ വിൽപനയാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. ......
ദോഹ:നവംബർ 2 മുതൽ 7 വരെ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ വെച്ച് നടക്കുന്ന 'ലോക പാഡൽ ചാമ്പ്യൻഷിപ്പ് ഖത്തർ 2026'-ന് (Padel World Cup Qatar 2026) ആതിഥേയത്വം വഹിക്കാൻ ദോഹ പൂർണ്ണ സജ്ജമായതായി ഖത്തർ പാഡൽ ഫെഡറേഷൻ അറിയിച്ചു.
2021, 2024 വർഷങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് ലോക പാഡൽ ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകുന്നത്. പ്രമുഖ അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്ക് വിജയകരമായി ആതിഥേയത്വം വഹിച്ച് ആഗോള കായിക തലസ്ഥാനമെന്ന ഖ്യാതി നേടിയ ദോഹയിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വലിയ വിശ്വാസമാണ് ഇതിലൂടെ വീണ്ടും വ്യക്തമാകുന്നത്.
സംഘാടക സമിതിയും സാങ്കേതിക വിഭാഗവും മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ഖത്തർ ടെന്നീസ്, സ്ക്വാഷ്, പാഡൽ ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ടൂർണമെന്റ് ഡയറക്ടറുമായ താരീഖ് സൈനൽ അറിയിച്ചു. ......